രാഹുല്‍ വിഷയത്തില്‍ ശക്തമായ തീരുമാനമാണ് പാര്‍ട്ടി എടുത്തത്; ഷാഫി പറമ്പില്‍

ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കെപിസിസി പ്രസിഡന്റ് എടുത്ത പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമെന്ന് ഷാഫി പറമ്പില്‍ എം പി. ശക്തമായ തീരുമാനമാണ് പാര്‍ട്ടി എടുത്തത്.
പാര്‍ട്ടി പ്രസിഡന്റ് പത്ര സമ്മേളനം നടത്തി തീരുമാനം ജനങ്ങളെ അറിയിച്ചുകഴിഞ്ഞു. കെപിസിസി പ്രസിഡന്റ് പറഞ്ഞതിനപ്പുറത്ത് ഒന്നും പറയാനില്ല. കേരളത്തിലെ ഓരോ കോണ്‍ഗ്രസ് നേതാവിനും അത് ബാധകമാണ്. പ്രസിഡന്റ് പറഞ്ഞതിന് മേലെ ഒന്നും പറയാനില്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
കോണ്‍?ഗ്രസ് പാര്‍ട്ടിയെടുത്ത തീരുമാനം ഐക്യകണ്‌ഠേനയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ ?പാര്‍ട്ടി ?ഗൗരവകരമായാണ് കാണുന്നത്. ആരോപണങ്ങള്‍ വന്ന ഘട്ടത്തില്‍ തന്നെ പരിശോധിച്ചിരുന്നു. രാഹുല്‍ യൂത്ത് കോണ്‍?ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍?ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തിയിരുന്നു. കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരേ സ്വരത്തില്‍ എടുത്ത തീരുമാനമാണ്. കോണ്‍ഗ്രസ് നിയമസഭ കക്ഷി സ്ഥാനവും രാഹുലിന് ഉണ്ടാകില്ല എന്നും സണ്ണി ജോസഫ് അറിയിച്ചു.