ആറു വയസുകാരിയെ പീഡിപ്പിച്ചു; യുവതിയും സുഹൃത്തും അറസ്റ്റില്‍

തിരുവനന്തപുരം ശ്രീകാര്യത്ത് ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. നെയ്യാറ്റിന്‍കര മാറനല്ലൂര്‍ സ്വദേശികളായ ഷിര്‍ഷാദ്, സീത എന്നിവരാണ് പിടിയിലായത്. ആറു വയസുകാരിയുടെ അയല്‍വാസിയാണ് സീത.

സീതയുടെ വീട്ടില്‍ വച്ചാണ് കുട്ടിയെ സുഹൃത്തായ ഷിര്‍ഷാദ് അക്രമിച്ചത്. സീതയുടെ അറിവോടുകൂടിയാണ് കുട്ടിയെ ഷിര്‍ഷാദ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പീഡനം മനസിലാക്കിയ രക്ഷകര്‍താക്കള്‍ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.