പ്രധാനമന്ത്രി ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ചു മണിക്കാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എങ്കിലും ജിഎസ്ടി ഇളവുകള്‍ നാളെ മുതല്‍ നടപ്പാക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന എന്നതാണ് ശ്രദ്ധേയം.

ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി ജിഎസ്ടിയില്‍ ഇളവുകള്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസ് അധിക തീരുവ ചുമത്തിയതും എച്ച്-1ബി വിസയ്ക്കുള്ള വാര്‍ഷിക ഫീസ് നിരക്ക് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തിയ വിഷയങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.