പെരിയ ഇരട്ട കൊലക്കേസ്: ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരോള്‍

കാസര്‍ഗോഡ് പെരിയ ഇരട്ട കൊലക്കേസിലെ ഒന്നാം പ്രതി എ പീതാംബരന് പരോള്‍. ഒരു മാസത്തേക്കാണ് പരോള്‍. ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിബന്ധനയിലാണ് പരോള്‍. ഏഴാം പ്രതി അശ്വിനും പരോള്‍ അനുവദിച്ചിട്ടുണ്ട്. പരോള്‍ ലഭിച്ചതിന് പിന്നാലെ പീതാംബരന്‍ ജില്ലയില്‍ എത്തി. രണ്ടാം പ്രതിയായ സജി സി. ജോര്‍ജിന് കഴിഞ്ഞദിവസം പരോള്‍ അനുവദിച്ചിരുന്നു.
പരോളിനായി നേരത്തെ ഹൈക്കോടതിയെ പീതാംബരന്‍ സമീപിച്ചിരുന്നു. കുടംബാം?ഗങ്ങള്‍ക്ക് അസുഖമാണ് പരോള്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. മറ്റ് പ്രതികള്‍ക്കും പരോള്‍ നല്‍കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കോണ്‍?ഗ്രസ് ആരോപിച്ചു. 2019 ഫെബ്രുവരി 17 നാണ് പെരിയ കല്ല്യോട്ട് ഗ്രാമത്തിലെ യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും, കൃപേഷും കൊല്ലപ്പെടുന്നത്.
വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു.