അമ്പലം വിഴുങ്ങികള്‍ കേരളം ഭരിക്കുന്നു: ചെറിയാന്‍ ഫിലിപ്പ്

അമ്പലം വിഴുങ്ങികളാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. സ്വര്‍ണ്ണക്കടത്തിലും സ്വര്‍ണ്ണ കൊള്ളയിലും കേരളം ഇന്ത്യയില്‍ നമ്പര്‍ വണ്‍ എന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
1999ല്‍ അബ്കാരി രാജാവ് വിജയമല്യ ശബരിമല ക്ഷേത്രത്തിന് 44 കിലോ സ്വര്‍ണ്ണം നല്‍കിയപ്പോള്‍ സ്വര്‍ണ്ണവില പവന് 3000 രൂപ മാത്രം. കിലോഗ്രാമിന് 375000 രൂപ. 2019 ല്‍ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണ പാളി ശബരിമലയില്‍ നിന്നും പുറത്തു കൊണ്ടുപോകുമ്പോള്‍ പവന് 25000 രൂപ. കിലോ ഗ്രാമിന് 3125000 രൂപ.
ഹൈക്കോടതിയുടെ അനുമതി വേണമെന്ന ദേവസ്വം മാനുവല്‍ നിബന്ധന ലംഘിച്ചുകൊണ്ടാണ് സ്വര്‍ണ്ണപ്പാളിയുള്ള ദ്വാരപാലക ശില്പം പുറത്തു കൊണ്ടുപോയത്. സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുവന്നത് ചെമ്പായിരുന്നുവെന്ന് ചെന്നെയിലെ കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണ കൊള്ളയുടെ ഇടനിലക്കാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പിന്നിലുള്ളത് അന്നത്തെ ഭരണ നേതൃത്വവുമാണ്. സ്വര്‍ണ്ണ കൊള്ളയുടെ ഉത്തരവാദിത്വം ദേവസ്വം മന്ത്രിമാര്‍ക്കും ബോര്‍ഡ് അധികാരികള്‍ക്കുമാണ്.
വിജയമല്യ ദേവസ്വം ബോര്‍ഡിന് സ്വര്‍ണ്ണം നല്‍കിയപ്പോഴും സ്വര്‍ണപ്പാളി പുറത്തു കൊണ്ടുപോയപ്പോഴും കേരളം ഭരിച്ചിരുന്നത് സി.പി.എം സര്‍ക്കാരാണ് എന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.