സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കയിക്ക്

സ്റ്റോക് ഹോം: സാഹിത്യത്തിനുള്ള 2025ലെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കയിക്ക്. ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകളാണ് അദ്ദേഹത്തിന്റെതെന്ന് വിലയിരുത്തിയാണ് പുരസ്‌കാരം. കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളുടെ പ്രതിഫലനം കൂടിയാണ് രചനകള്‍.

1954 ല്‍ തെക്കുകിഴക്കന്‍ ഹംഗറിയിലെ റൊമാനിയന്‍ അതിര്‍ത്തിക്കടുത്തുള്ള ജൂലയിലാണ് അദ്ദേഹത്തിന്റെ ജനനം. 1985 ലാണ് അദ്യനോവല്‍ പുറത്തിറങ്ങിയത്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്ര നൊബേലുകള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു.