മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമന്‍സ് വിവാദം: മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്ന് വിഡി സതീശന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണെതിരായ ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) സമന്‍സ് വിവാദത്തില്‍ മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. വിഷയത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിലാണ് മറുപടി. വൈകാരികതയല്ല, ഉത്തരവാദിത്വമുള്ള മറുപടിയാണ് വേണ്ടത്. കേസ് എന്തിനാണ് ഇഡി മറച്ചുവെച്ചത്, അതിന് പിന്നില്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ വിഷയത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇഡി നടപടിയെടുക്കുമ്പോള്‍, പിണറായി വിജയന്റെ മകനെതിരായ അന്വേഷണത്തില്‍ മാത്രം മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയന്റെ മകനെതിരെ നടപടി എടുക്കരുതെന്ന് മുകളില്‍ നിന്ന് ഇഡിക്ക് നിര്‍ദ്ദേശം വന്നോ? താന്‍ ബോംബ് പൊട്ടും എന്ന് പറഞ്ഞിട്ടില്ല. സിപിഎം സൂക്ഷിക്കണം എന്നാണ് പറഞ്ഞത്. പിണറായി വിജയനും സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് അബിന്‍ വര്‍കിയുടെ വിയോജിപ്പ് വ്യക്തിപരമായ കാര്യമാണ്. ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് യോഗ്യനായതിനാലാണ്. നിലവിലെ യൂത്ത് കോണ്‍ഗ്രസ് യോഗ്യരായവരുടെ ടീമാണ്. പുതിയ സംഘത്തിന് നിലവിലുള്ളതിനേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും സതീശന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കേസുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കി. കേസുകള്‍ എല്ലാവര്ക്കും ഉണ്ടെന്നും 250 കേസുകള്‍ വരെ നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്. അതുകൊണ്ട് ആര്‍ക്കും യോഗ്യത ചോദ്യം ചെയ്യാനാവില്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.