മെഡിക്കല്‍ കോളജ് ശുചിമുറിയില്‍ നവജാത ശിശുവിന്റ് മൃതദേഹം

സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റ് മൃതദേഹം. തമിഴ്നാട് വിഴുപ്പുറം മുണ്ടിയംപാക്കത്ത് ആണ് സംഭവം. പ്രസവവാര്‍ഡിന് സമീപമുള്ള ശുചിമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രസവശേഷം കൂട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയം.

മരിച്ചത് ആണ്‍കുട്ടിയാണ്. ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം നടന്നത്. ശുചിമുറിയില്‍ വച്ച് പ്രസവിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞുവെന്നാണ് പൊലീസ് നിഗമനം. പുറത്ത് വന്ന കുട്ടിയുടെ ദൃശ്യങ്ങളില്‍ നിന്ന് കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി പൊലീസ് അറിയിച്ചു. സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു