വയോധികയുടെ മാല പൊട്ടിച്ച കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പാലക്കാട് : തേന്‍കുറിശിയില്‍ വയോധികയുടെ മാല പൊട്ടിച്ച കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍. കൊടുവായൂര്‍ സ്വദേശിയായ ഷാജഹാന്‍ (മുന്‍ എസ്ഡിപിഐ കൊടുവായൂര്‍ യൂണിറ്റ് പ്രസിഡന്റ്) ആണ് പൊലീസിന്റെ പിടിയിലായത്.
പാല്‍വില്‍പ്പനയ്ക്കായി പോയിരുന്ന വയോധികയുടെ പിന്നാലെ ബൈക്കില്‍ എത്തിയ ഷാജഹാന്‍ ഒരു പവന്‍ തൂക്കം വരുന്ന മാല കവര്‍ന്നതായി പൊലീസ് അറിയിച്ചു. മാല നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വയോധിക പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ഷാജഹാനെ പൊലീസ് തിരിച്ചറിഞ്ഞ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷത്തോളം എസ്ഡിപിഐ കൊടുവായൂര്‍ യൂണിറ്റ് പ്രസിഡന്റായിരുന്ന ഷാജഹാന്‍, പിന്നീട് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്നു.