പിഎം ശ്രീ; സര്‍ക്കാരിനെതിരെ കെ.എസ്.യു. പ്രതിഷേധം ശക്തമാക്കും

പത്തനംതിട്ട:പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതിനെതിരെ കെ.എസ്.യു. പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തിങ്കളാഴ്ച നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കെ.എസ്.യു. അറിയിച്ചു. ചൊവ്വാഴ്ച നിയോജകമണ്ഡലം തലത്തില്‍ സ്റ്റുഡന്റ് വാക്ക് സംഘടിപ്പിക്കുമെന്നും പത്തനംതിട്ടയില്‍ ചേര്‍ന്ന ക്യാമ്പസ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി. ബുധനാഴ്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും തീരുമാനം എടുത്തു.
പദ്ധതിക്കെതിരെ ആയിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ലോങ്ങ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കെ.എസ്.യു. നേതൃത്വം അറിയിച്ചു. ഇതിനിടെ കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടന്ന കെ.എസ്.യു. പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെയും കോലം കത്തിച്ചും പ്രതിഷേധം നടത്തി.
അതേസമയം, പദ്ധതിക്കെതിരെ സിപിഐ കടുത്ത നിലപാട് തുടര്‍ക്കുകയാണ്.