കെഎസ്ആര്‍ടിസിയില്‍ വീണ്ടും സിഐടിയു സമരം; മാറ്റിനിര്‍ത്തിയ ബദല്‍ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും സിഐടിയു സമരവുമായി രംഗത്തേക്ക്. മാറ്റിനിര്‍ത്തിയ മുഴുവന്‍ ബദല്‍ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സൂപ്പര്‍ക്ലാസ് സര്‍വീസുകളിലെ ഡ്യൂട്ടികള്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
നാളെ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സിഐടിയു നേതൃത്വത്തില്‍ ധര്‍ണ നടത്തും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ്. നാളെ കെഎസ്ആര്‍ടിസി ആസ്ഥാന മന്ദിരത്തിന് മുന്നില്‍ നടക്കുന്ന പ്രധാന പ്രതിഷേധം എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
2025 ഏപ്രില്‍ മുതല്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് 125ഓളം ബദലി അസിസ്റ്റന്റുമാരെയാണ് മാറ്റിനിര്‍ത്തിയത്. ഭൂരിപക്ഷവും 50 വയസിന് മുകളിലുള്ളവരാണെന്നും വര്‍ഷങ്ങളായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി ചെയ്യുന്നവരെ കെഎസ്ആര്‍ടിസി അവഗണിക്കുന്നുവെന്നുമാണ് സിഐടിയു ആരോപണം.