ഗുരുവായൂരില്‍ സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയ പ്രതി പിടിയില്‍

ഗുരുവായൂര്‍ : രാത്രിയില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റയ്ക്ക് രാത്രി യാത്ര ചെയ്യുന്ന സ്ത്രീകളെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് അറിയിച്ചു.

കണ്ടാണശ്ശേരി ചൊവ്വല്ലൂര്‍ പടി സ്വദേശി കിഴക്കേകലത്ത് അബ്ദുല്‍ വഹാബിനെയാണ് ഗുരുവായൂര്‍ പോലീസ് പിടികൂടിയത്. ഹെല്‍മറ്റ് ധരിച്ച് ഗുരുവായൂര്‍-കണ്ടാണശ്ശേരി മേഖലകളില്‍ ആണ് പ്രതി സ്‌കൂട്ടറില്‍ സഞ്ചരിച്ച് ആക്രമണം നടത്താറുണ്ടായിരുന്നത്.

പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ അമ്പതോളം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. കൂടാതെ രഹസ്യ വേഷത്തില്‍ നടത്തിയ നിരീക്ഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. തുടര്‍ന്ന് വേഷംമാറി നടത്തിയ ഓപ്പറേഷനില്‍ പ്രതി പോലീസ് പിടിയിലായി.

പ്രതിക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.