കാപ്പാ കേസ് പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ എസ്എച്ച്ഒ വെടിയുതിര്‍ത്തു

തിരുവനന്തപുരം:കാപ്പാ കേസ് പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ എസ്എച്ച്ഒ വെടിയുതിര്‍ത്തു.ആറ്യന്‍കോട്ട് കാപ്പാ കേസിലെ പ്രതിയായ കൈരി കിരണിനെ പിടികൂടുന്നതിനിടെയാണ് പൊലീസ് വെടിയുതിര്‍ക്കേണ്ടി വന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കിരണ്‍ എസ്എച്ച്ഒയെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതിക്ക് വെടിയേറ്റിട്ടില്ല.

പ്രതിയെ അനുനയിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അക്രമാസക്തമായ പെരുമാറ്റം തുടരാനാണ് കിരണ്‍ ശ്രമിച്ചത്.

തുടര്‍ന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്‌പ്പെടുത്തി. പ്രതിക്കെതിരെ എസ്എച്ച്ഒയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ പല സ്റ്റേഷനുകളിലുമുള്ള ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ട കുപ്രസിദ്ധ ഗുണ്ടയാണ് കൈരി കിരണ്‍.