റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി, പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ച് വിമാനത്താവളത്തില്‍ എത്തി പ്രധാനമന്ത്രി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി. പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ച് വിമാനത്താവളത്തില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിച്ചു. റഷ്യന്‍ പ്രസിഡന്റിനായി പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. വ്‌ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക പരിപാടികള്‍ നാളെ നടക്കും.

ഡല്‍ഹിയിലെ പാലം സൈനിക വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ പ്രസിഡന്റ രാജ്യത്തിന്റെ ഹൃദ്യമായ സ്വീകരണമാണ് ഏറ്റുവാങ്ങിയത്. പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ച് പ്രധാനമന്ത്രി നേരിട്ട് എന്നി വ്‌ളാഡിമിര്‍ പുടിനെ ആലിംഗനം ചെയ്ത് ഹസ്തദാനം ചെയ്ത് സ്വീകരിക്കുകയായിരുന്നു. പിന്നീട് ഇരുവരും ഒരു വാഹനത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പുറപ്പെട്ടു.

നാളെ രാവിലെ രാഷ്ട്രപതി ദൗപതി മുര്‍വുമായ് റഷ്യന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷം ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച. ആരോഗ്യം പ്രതിരോധം കൃഷി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള ധാരണ പത്രങ്ങളില്‍ ഒപ്പുവെച്ചേക്കും. ഇരുപത്തിമൂന്നാമത് ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയിലും വ്‌ളാഡിമിര്‍ പുടിന്‍ പങ്കെടുക്കും. റഷ്യ – ഉക്രൈന്‍ സംഘര്‍ഷത്തിനു ശേഷമുള്ള വ്‌ളാഡിമിര്‍ പുടിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനം ആണിത്.