ബിജെപി സ്ഥാനാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

തെരുവുനായകളെക്കൊണ്ട് സ്ഥാനാര്‍ഥിക്കും രക്ഷയില്ല. പ്രചാരണത്തിനിടെ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. കൊടുമ്പ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സ്ഥാനാര്‍ഥി സിജുമോള്‍ക്ക് ആണ് കടിയേറ്റത്.

കാരക്കാട് പുളിയല്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സംഭവം. സിജുമോളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപതിയില്‍ ചികിത്സയ്ക്ക് ശേഷം വീണ്ടും പ്രചാരണം ആരംഭിക്കും. പാലക്കാട് ജില്ലയില്‍ നാളെയാണ് വോട്ടെടുപ്പ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏഴു ജില്ലകള്‍ കനത്ത പോളിങാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ഉച്ചയോടെ ആകെ പോളിങ് ശതമാനം 50 ശതമാനത്തോട് അടുത്തു.

ഉച്ചയ്ക്ക് 12.30വരെയുള്ള കണക്കുകള്‍ പ്രകാരം 7 ജില്ലകളിലെ ആകെ പോളിങ് 40ശതമാനം കടന്നു. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോര്‍പ്പറേഷനുകള്‍ 39 മുന്‍സിപ്പാലിറ്റികള്‍, ഏഴ് ജില്ലാ പഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി.