തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പലരും ആവശ്യപ്പെട്ടു; ജോയ് മാത്യു

തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നുവെന്ന് നടന്‍ ജോയ് മാത്യു. അതിന് ഞാന്‍ പിടി കൊടുത്തില്ല. അതിന് താന്‍ ആയിട്ടില്ല എന്നാണ് കരുതുന്നത്. ഒരു റിട്ടയര്‍മെന്റ് ലൈഫില്‍ ചെയ്യാന്‍ പറ്റുന്ന പണി ആണ് രാഷ്ട്രീയം. എനിക്ക് ഇപ്പോള്‍ വേറെ പണിയുണ്ട്.

മത്സരിക്കാതെ കിട്ടുന്ന വല്ല പോസ്റ്റും ഉണ്ടോ എന്നാണ് ഞാന്‍ നോക്കുന്നത്. വോട്ടില്ലാത്തവരെയാണ് കോണ്‍ഗ്രസ്സ് മേയര്‍ ആക്കാന്‍ നോക്കിയത്. വിഎം വിനു അതില്‍ പെട്ടുപോയി എന്നും ജോയ് മാത്യു വ്യക്തമാക്കി.

അതിജീവിതയ്ക്കെതിരെ അടൂര്‍ പ്രകാശ് അറിയാതെ പറഞ്ഞ് പോയതാകും. പിന്നീട് അത് തിരുത്തി. മുഖ്യമന്ത്രിക്ക് തന്നെ ആദ്യം തെറ്റ് പറ്റിയല്ലോ. ഗുഡാലോചന ഇല്ല എന്നല്ലേ മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. ദിലീപ് അമ്മയിലേക്ക് തിരിച്ചു വരണോ എന്ന കാര്യം ദിലീപ് ആണ് തീരുമാനിക്കേണ്ടത്.

സംഘടനയില്‍ നിന്ന് ദിലീപ് രാജി വെച്ച് പോയതാണ്. സംഘടനയില്‍ അക്കാര്യം ചര്‍ച്ച ആയിട്ടുമില്ല. അതിന് കൊറേ നടപടി ക്രമങ്ങള്‍ ഉണ്ട്. മറ്റ് അസോസിയേഷന്‍ പോലെ അല്ല അമ്മ. നടിയെ ആക്രമിച്ച കേസ് തന്റെ നിലപാട് 2017ല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ഇത് കോടതി വിധിയാണ്. വിധിയെ അംഗീകരിക്കുകയാണ് വേണ്ടത്. അപ്പീല്‍ പോകാനുള്ള വിധിയെ വിമര്‍ശിക്കേണ്ടതില്ല. ദിലീപിന് ഗുഡാലോചന ഉണ്ട് എന്ന് തോന്നുകയാണെങ്കില്‍ നിയമപരമായി മുന്നോട്ട് പോണം.

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണ്. അയ്യപ്പന്‍ മലയാളികളുടെ പ്രീയപ്പെട്ട ആളാണ്. അവിടുന്ന് മോഷണം നടന്നു എന്നത് വാസ്തവമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ജോയ് മാത്യു വ്യക്തമാക്കി.