സത്യങ്ങൾ നാളെ വിളിച്ചു പറയും;രാഹുൽ ഈശ്വർ

ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ ഈശ്വർ. 16 ദിവസം ജയിലിൽ കിടന്നപ്പോൾ മെൻസ് കമ്മീഷൻ വേണം എന്ന ബോധ്യം കൂടി. കൂടുതൽ ശക്തമായി പോരാടുമെന്ന് ജയിൽ മോചിതനായ ശേഷമുള്ള ആദ്യം ഫേസ്ബുക്ക് പോസ്റ്റിൽ രാഹുൽ കുറിച്ചു.
2018 ൽ ജയിലിൽ ശബരിമല അയ്യപ്പന് വേണ്ടി നിരാഹാരം കിടന്നപ്പോൾ മറുഭാഗത്ത് ഉണ്ടായിരുന്ന അതേ തീവ്ര ഫെമിനിസ്റ്റ് ശക്തികളാണ് ഇപ്പോഴും കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്നത്. കോടതി വിധി ലംഘിക്കാതെ, കോടതി വിധി മാനിച്ചു കൊണ്ട് ഉള്ള സത്യങ്ങൾ നാളെ പറയുമെന്നും അഭിഭാഷകന്‍റെ അനുമതിക്ക് വേണ്ടി കാക്കുകയാണെന്നും രാഹുൽ പറയുന്നു. മെൻസ് കമ്മീഷൻ വിഷയത്തിലും ജയിക്കുമെന്ന് കുറിച്ചാണ് രാഹുൽ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.