എസ് ഐ ആർ: കരട് പട്ടിക 23ന് പ്രസിദ്ധീകരിക്കും, വോട്ടർ പട്ടികയിൽ നിന് പുറത്താകുന്നത് 24.81ലക്ഷം പേർ

തിരുവനന്തപുരം : സംസ്ഥാനത്ത് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടിയുടെ ഭാഗമായി പൂരിപ്പ്ച്ച് കിട്ടിയ മുഴുവൻ എന്യുമറേഷൻ ഫോമുകളുടെയും ഡിജിറ്റൈസേഷൻ പൂർത്തിയായി. ചൊവ്വാഴ്ച കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടികയെന്ന പേരിൽ സമൂഹ മാദ്ധ്യമങ്ങൾ വഴി നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സൈബർ പൊലീസിനെ സമീപിക്കും.
എന്യുമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയം തീരുമ്പോൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്നത് 24.81 ലക്ഷം പേരാണ്. മരിച്ചവർ, ബി.എൽ.ഒമാർക്ക് കണ്ടെത്താനാകാത്തവർ, സ്ഥിരമായി താമസം മാറിയവർ, ഒന്നിലധികം ബൂത്തിൽ പേരുള്ളവർ, ഫോം പൂരിപ്പിച്ച് നൽകാത്തവർ എന്നിവരെയാണ് ഒഴിവാക്കിയത്. ബൂത്ത് തിരിച്ചുള്ള പട്ടിക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.