ട്രെയിന്‍ യാത്രക്കാരന്റെ കൈ അറ്റ് റെയില്‍വേ ട്രാക്കില്‍ വീണു

ബെംഗളൂരു: കര്‍ണാടകയില്‍ ട്രെയിന്‍ യാത്രക്കാരന്റെ കൈ അറ്റ് റെയില്‍വേ ട്രാക്കില്‍ വീണു. ബംഗാര്‍പേട്ടിലാണ് സംഭവം. ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിക്കഹൊസഹള്ളി സ്വദേശി സന്ദീപിനാണ് (26) ഇടംകൈ നഷ്ടപ്പെട്ടത്. ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കംപാര്‍ട്ട്‌മെന്റിന്റെ ഭാഗം സന്ദീപിന്റെ കയ്യില്‍ ഇടിക്കുകയായിരുന്നു. സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗാര്‍പേട്ടില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്നു സന്ദീപ്.