കൊച്ചി മേയര്‍ സ്ഥാനാര്‍ഥിത്വം: പാര്‍ട്ടി ചര്‍ച്ചകളിലൂടെയാണ് തീരുമാനം എടുത്തതെന്ന് സണ്ണി ജോസഫ്

കൊച്ചി മേയര്‍ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ച് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്. കോണ്‍ഗ്രസിന് നാല് സ്ഥലങ്ങളിലാണ് മേയര്‍മാരുള്ളത്. അതില്‍ രണ്ട് സ്ഥലത്ത് ആണ് മേയര്‍ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചത്. കൊല്ലവും, തിരുവനന്തപുരവും. എന്നാല്‍ ശബരിനാഥന് ഭൂരിപക്ഷം ലഭിച്ചില്ല അതുകൊണ്ട് ബാക്കി മൂന്ന് സ്ഥലങ്ങളിലെയും മേയര്‍ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുകയാണ് ഉണ്ടായത്. അതില്‍ എല്ലാ സ്ഥലത്തും ഒന്നിലേറെ പേരുകള്‍ വന്നിരുന്നു അതുപോലെതന്നെയാണ് കൊച്ചിയിലെയും കാര്യം. അവസാനം ഒരു പേരിലേക്കാണ് എത്തിയത് അത് എല്ലാവരും ഒരുപോലെ അംഗീകരിക്കുകയും ചെയ്തു സണ്ണി ജോസഫ് പറഞ്ഞു.

ദീപ്തി മേരി വര്‍ഗീസിനെ കൊച്ചി മേയറായി തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു. അക്കാര്യത്തില്‍ ദീപ്തിയ്ക്ക് പരാതി ഉണ്ടെങ്കില്‍ അത് പരിശോധിക്കും. ദീപ്തി ഇക്കാര്യത്തില്‍ ഒരു പ്രയാസം തന്നെ അറിയിച്ചിരുന്നു. ഭാരവാഹികള്‍ക്ക് പരിഗണന നല്‍കണമെന്നും അംഗങ്ങളുടെ അഭിപ്രായത്തിന് മുന്‍തൂക്കം നല്‍കണം തുടങ്ങിയ ചില മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു ഇതെല്ലാം കൂടി പരിശോധിച്ചാണ് കൊച്ചിയിലെ മേയര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുള്ളത് സണ്ണി ജോസഫ് വ്യക്തമാക്കി.