സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ചു

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍. യു പി സ്‌കൂള്‍ അധ്യാപകനായ അനിലാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്. നവംബര്‍ 29 നാണ് സംഭവം നടന്നത്. സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ പിടിയിലായത്.