വികസന കാഴ്ചപ്പാടാണ് ബിജെപി ലക്ഷ്യം, രാജീവ് ചന്ദ്രശേഖര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പുതിയ ഭാവിക്ക് വേണ്ടി തീരുമാനം എടുക്കട്ടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 2026 നാടിന്റെ ഭാവിക്ക് വേണ്ടി ഉള്ളതാകട്ടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായ സന്ദേശം ജനങ്ങള്‍ തന്നു വികസന കാഴ്ചപ്പാടാണ് ബിജെപിയുടെ ലക്ഷ്യമെന്നും
പ്രോഗ്രസ് കാര്‍ഡ് ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 11 ന് തിരഞ്ഞെടുപ്പ് ക്യാമ്പയിന് ഉദ്ഘാടനം ചെയ്യാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ എത്തും. 140 സീറ്റില്‍ NDA മത്സരിക്കും. സ്ഥാനാര്‍ഥി പട്ടിക പാര്‍ലമെന്ററി പാര്‍ട്ടി പ്രഖ്യാപിക്കും. ഈ മാസം ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും വിശ്വാസം സംരക്ഷിക്കപ്പെടണം. മുസ്ലിം ലീഗ്, ജമാഅത്തെ നേതാക്കള്‍ വികസനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ബിജെപിയെ തോല്‍പ്പിക്കണം എന്നാണ് പറയുന്നത്. ഈ ഇടപെടല്‍ ആര്‍ക്ക് വേണ്ടിയാണ് എന്ന് വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ അന്തര്‍ധാര ഉണ്ട് അത് ചര്‍ച്ച ചെയ്യണം. ബംഗ്ലാദേശില്‍ എന്ത് ചെയ്യുന്നു എന്ത് നടക്കുന്നു എന്ന് എല്ലാവര്ക്കും അറിയാം. ജമാഅത്തെ ഇസ്ലാമി നാടിന്റെ രാഷ്ട്രീയം തീരുമാനിക്കാന്‍ തുടങ്ങിയാല്‍ അത് എന്താകും. കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണോ എന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം, ദ്രവിച്ച ആശയങ്ങള്‍ക്ക് ഇനി പ്രസക്തി ഇല്ലെന്നും കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും റെജി ലൂക്കോസ് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം പ്രതികരിച്ചു. ആശയപരമായി രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇപ്പോള്‍ കേരളത്തിലില്ല. യുവാക്കള്‍ നാടുവിടുന്നു, ഇങ്ങനെ പോയാല്‍ കേരളം വൃദ്ധാലയം ആകും. ബിജെപിയുടെ വികസന ആശയങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ റെജി ലൂക്കോസ് ഇനി മുതല്‍ ശബ്ദിക്കുന്നത് ബിജെപിക്ക് വേണ്ടി മാത്രമെന്നും വ്യക്തമാക്കി.