തന്ത്രിയുടെ അറസ്റ്റില്‍ സംശയമുണ്ടെന്ന് ബിജെപി; മന്ത്രിമാരെ രക്ഷിക്കാനാണോ നടപടി എന്ന് സന്ദീപ് വചസ്പതി

തന്ത്രിയുടെ അറസ്റ്റില്‍ പലതരം സംശയങ്ങളുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി പ്രതികരിച്ചു. മന്ത്രിമാരെ രക്ഷിക്കാനാണോ തന്ത്രിയെ മാത്രം പിടിച്ചതെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ നിലപാട് കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരനും വ്യക്തമാക്കിയിരുന്നു.
അറസ്റ്റിന് എന്തിനായിരുന്നു ഇത്ര തിടുക്കം? കേസില്‍ പേരുള്ള മൂന്ന് മന്ത്രിമാര്‍ പുറത്തെയുണ്ട്. അവരുടെ അറസ്റ്റ് എന്തുകൊണ്ട് ഉണ്ടായില്ല? തന്ത്രിക്ക് മാത്രം എങ്ങനെയാണ് ഇത്തരത്തില്‍ ഉപാധികള്‍ ബാധകമാകുന്നത്? – സന്ദീപ് ചോദിച്ചു. കുറ്റക്കാരെല്ലാം ശിക്ഷിക്കപ്പെടണമെന്ന നിലപാടാണെന്നും കേസില്‍ ഫയലുകളില്‍ ഒപ്പിട്ട മന്ത്രിയും ദേവസ്വം കമ്മീഷണറും ഉണ്ടായിരിക്കെ തന്ത്രിയെ മാത്രം അറസ്റ്റ് ചെയ്തതെന്തെന്നും അദ്ദേഹം ആരോപിച്ചു.
തന്ത്രിയുടെ അറസ്റ്റിനുപിന്നാലെ ബിജെപി നേതാക്കള്‍ വീടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ചെങ്ങന്നൂരിലെ വീട്ടില്‍ കുടുംബവുമായി അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തി. തന്ത്രിയുടെ കുടുംബത്തോടുള്ള പരിചയത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.