പീഡനക്കേസ്: എൽദോസ് കുന്നപ്പള്ളി എം.എൽ.എയ്ക്ക് കോടതിയിൽ തിരിച്ചടി

തിരുവനന്തപുരം : പീഡന കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിക്ക് കോടതിയിൽ നിന്ന് ശക്തമായ തിരിച്ചടി. കേസ് അടിയന്തിരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി, സ്പെഷ്യൽ പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ് ശക്തമായി എതിർത്തതിനെ തുടർന്ന്, കോടതി നടപടിക്കിടെ എം.എൽ.എയുടെ അഭിഭാഷകൻ പിൻവലിച്ചു ബലാത്സംഗം ഉൾപ്പെടെയുള്ള സ്ത്രീകൾക്കെതിരായ ഗുരുതര കുറ്റങ്ങളിൽ പ്രതിയായ ഒരാൾക്ക് എം.എൽ.എ എന്ന പദവി പ്രത്യേക നിയമപരിരക്ഷ നൽകില്ല എന്ന നിലപാടാണ് പ്രോസിക്യൂഷൻ കോടതിയിൽ കർശനമായി ഉന്നയിച്ചത്.
ആലുവ സ്വദേശിയും നിലവിൽ തിരുവനന്തപുരത്ത് അധ്യാപികയുമായ യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലാണ് എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മൊഴി പ്രകാരം, പല തവണ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. സംഭവങ്ങളെക്കുറിച്ച് സംസാരിച്ചതിനെ തുടർന്ന് 2022 സെപ്റ്റംബർ 14-ന് കോവളത്ത് വച്ച് മുഖത്തടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായും, തുടർന്ന് കാറിൽ നിന്ന് ഇറക്കി വിട്ടതായും യുവതി മൊഴിയിൽ പറയുന്നു.
കേസിന്റെ തുടർനടപടികൾ നെയ്യാറ്റിൻകര പോക്സോ കോടതി ഒന്നാം പരിഗണിക്കുന്നതിനിടെയാണ്, താൻ നിലവിലെ എം.എൽ.എയാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സാഹചര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി, കേസ് അടിയന്തിരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ കോടതിയിൽ ഹർജി നൽകിയത്.
ഹർജി പരിഗണിക്കവേ, കോടതി എം.എൽ.എയുടെ അഭിഭാഷകനോട് കേസിന്റെ ഗുരുതരത, സ്ത്രീസുരക്ഷ, അടിയന്തര പരിഗണന ആവശ്യപ്പെട്ടതിന്റെ നിയമസാധുത തുടങ്ങിയ വിഷയങ്ങളിൽ നിർണായക ചോദ്യങ്ങൾ ഉന്നയിച്ചു. കോടതിയുടെ നിലപാട് കർശനമായതോടെ ഹർജി പിൻവലിക്കുകയായിരുന്നു.
സ്ത്രീകൾക്കെതിരായ പീഡനക്കേസുകളിൽ രാഷ്ട്രീയ പദവിയോ സ്വാധീനമോ സംരക്ഷണമാകില്ല, നിയമത്തിന് മുന്നിൽ എല്ലാവരും സമമാണെന്ന ശക്തമായ സന്ദേശമാണ് ഈ കോടതി നടപടിയിലൂടെ പുസന്ദേശമാണ്തെന്ന് നിയമ–സാമൂഹിക വൃത്തങ്ങൾ വിലയിരുത്തുന്നു. സ്ത്രീസുരക്ഷ വിഷയത്തിൽ നീതിവ്യവസ്ഥയുടെ കർശന സമീപനം വീണ്ടും ഉറപ്പിക്കുന്ന കേസായാണ് ഇത് കണക്കാക്കപ്പെടുന്നത്.
2022 സെപ്റ്റംബർ 14-നാണ് യുവതി ആദ്യമായി പോലീസിൽ പരാതി നൽകിയത്. അധ്യാപിക നൽകിയ പരാതിയിൽ, തിരുവനന്തപുരം കോവളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത FIR നമ്പർ 983/2022-ലാണ് എം.എൽ.എ പ്രതിയായിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐ പി സി 376 , 354, 506, 34 എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പീഡനത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയതോടെ, കേസ് പിൻവലിപ്പിക്കാനായി ഭീഷണിപ്പെടുത്തിയതായും, ഒത്തുതീർപ്പിനായി പണം വാഗ്ദാനം ചെയ്തതായും യുവതി മൊഴിയിൽ വ്യക്തമാക്കുന്നു. ഭീഷണിയും സമ്മർദ്ദവും വർധിച്ചതിനെ തുടർന്ന് സ്വന്തം നാട് വിട്ട് പോകേണ്ടിവന്നുവെന്നും മജിസ്ട്രേറ്റ് മൊഴിയിൽ പറയുന്നു. 2022 സെപ്റ്റംബർ 14-നാണ് യുവതി ആദ്യമായി പോലീസിൽ പരാതി നൽകിയത്.