കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം ; ചർച്ചകള്‍ മാധ്യമ സൃഷ്ടി : വി ഡി സതീശൻ

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ചർച്ചകള്‍ മാധ്യമ സൃഷ്ടി ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരുമെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ലെന്നാണ് വി ഡി സതീശന്റെ് പ്രതികരണം.
പികെ ഫിറോസിന് സുരക്ഷിത സീറ്റ് വേണം, ഇളവ് കുഞ്ഞാലിക്കുട്ടിക്കും മുനീറിനും മതി; നിര്‍ദേശങ്ങളുമായി യൂത്ത് ലീഗ്
യുഡിഎഫിന്റെ അടിത്തറ വിപുലമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് കൂടുതല്‍ വിപുലമാകും. വ്യക്തികളും, രാഷ്ട്രീയ പാര്‍ട്ടികളും, സോഷ്യല്‍ ഗ്രൂപ്പുകളും യുഡിഎഫുമായി സഹകരിക്കും. വിസ്മയം എന്താണെന്ന് മാധ്യമങ്ങള്‍ തീരുമാനിക്കുകയാണ്. എന്നിട്ട് അത് നടന്നില്ലെന്ന് പറയുന്നു. കേരള കോണ്‍ഗ്രസ് എം വരുമെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഐഷ പോറ്റി കോണ്‍ഗ്രസില്‍ വന്നത് നേരത്തെ പറഞ്ഞിരുന്നു എങ്കില്‍ അത് വിസ്മയം ആകുമായിരുന്നോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മാധ്യങ്ങള്‍ കാത്തിരിക്കണം. ചില മാധ്യമങ്ങള്‍ സ്വന്തം നിലയില്‍ ഓരോന്ന് ഉണ്ടാക്കുകയാണ്. കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അപ്പോള്‍ അറിയിക്കാം എന്നും വിഡി സതീശന് പറഞ്ഞു