തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നത് സിപിഎം ; വർഗീയത തടഞ്ഞു നിർത്തിയത് മുസ്ലീം ലീഗ് ; പി.എം.എ സലാം

കൊല്ലം: മുസ്ലീം ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് സിപിഎം ആണെന്ന് പിഎംഎ സലാം. വര്‍ഗീയത തടയുന്നതിന് തടസം നിന്നത് മുസ്ലീം ലീഗാണെന്നും പിഎംഎ സലാം കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം മെജോറിറ്റിയുള്ള സ്ഥലങ്ങളില്‍ സിപിഎം മുസ്ലീം സ്ഥാനാര്‍ഥിയെ അല്ലേ നിര്‍ത്തുന്നതെന്നും ഹൈന്ദവ മെജോറിറ്റിയുള്ള എവിടെയെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുസ്ലീം സ്ഥാനാര്‍ഥിയെയോ മറ്റ് ഏതെങ്കിലും സ്ഥാനാര്‍ഥിയെയോ നിര്‍ത്തിയിട്ടുണ്ടോയെന്നും പിഎംഎ സലാം ചോദിച്ചു.
മലപ്പുറത്ത് ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതി; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നത്; അധിക്ഷേപ പരാമര്‍ശവുമായി സജി ചെറിയാന്‍ ബിജെപി പോലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിര്‍ത്തിയത് മുസ്ലീം സ്ഥാനാര്‍ഥിയെയാണെന്നും പിഎംഎ സലാം പറഞ്ഞു. എല്ലാപാര്‍ട്ടികളും സാമൂദായിക സമവാക്യം നോക്കിതന്നെയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്താറുള്ളത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അതുകൊണ്ടല്ലേ മലപ്പുറം ജില്ലയില്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തയാളുകളെ നിര്‍ത്തുന്നത്. പതിനാറ് മണ്ഡലത്തിലെ എട്ടുമണ്ഡലത്തിലും മാര്‍ക്‌സിസം എന്തെന്നറിയാത്ത ധനാഠ്യരായ പ്രമാണിമാരെയാണ് രംഗത്തിറക്കിയത്.
മലപ്പുറത്ത് മുസ്ലീം അല്ലാത്ത സ്ഥാനാര്‍ഥികളെ അവര്‍ നിര്‍ത്തട്ടെ. തിരൂരങ്ങാടിയില്‍ എകെ ആന്റണിയെ നിര്‍ത്തി വിജയിപ്പിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിന് സമചിത്തത നഷ്ടമായി. ജയിക്കാന്‍ എന്തും വിളിച്ച് പറയുകയാണ്. കേരളീയ സമൂഹത്തിന് മുന്നില്‍ അവര്‍ വീണ്ടും വീണ്ടും പരിഹാസ്യരാകുകയാണെന്നും സലാം പറഞ്ഞു. N