സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട് സ്വര്‍ണം തട്ടാന്‍ ശ്രമം; പ്രതി പിടിയില്‍

തിരുവനന്തപുരം:സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട് സ്വര്‍ണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ പ്രധാനി പിടിയില്‍. നേമം സ്വദേശിയായ ശ്രീജിത്ത്(29)കാരനാണ് പിടിയിലായത്. കരമന എസ്എച്ച്ഒ അനൂപും സംഘവുമാണ് പ്രതിയെ ഒഴിവില്‍ കഴിഞ്ഞ വഞ്ചിയൂരിലെ വീട്ടില്‍ നിന്നും പിടികൂടിയത്. ഈ മാസം 12ന് കൈമനത്തുവെച്ചായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പ്രധാനപ്രതിയായ ശ്രീജിത്ത് ഇദ്ദേഹത്തിന്റെ സഹോദരന്റെ സഹായത്തോടെ ഒളിവില്‍ പോവുകയായിരുന്നുവെന്നാണ് പേലീസ് പറയുന്നത്.

പ്രതിയുടെ സഹോദരനായ സിആര്‍പിഎഫില്‍ ജോലിചെയ്യുന്ന സുജിത് അതിവിത്ഗ്തമായി ഒളിവില്‍ കഴിയാന്‍ സഹായിച്ചെങ്കിലും സിഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിവിതഗ്തമായി പിടികൂടുകയായിരുന്നു. ഈ കേസില്‍ ശ്രീജിത്തിന്റെ സഹോദരന്‍ സുജിത്തിന്റെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ കരമന എസ്എച്ച്ഒ അനൂപ്, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളെയും കോടതി റിമാന്റ് ചെയ്തു.
മികച്ച ഉദ്യോഗസ്ഥനെന്ന ട്രാക്ക് റിക്കാര്‍ഡുള്ളയാളാണ് കരമന എസ്എച്ച്ഒ അനൂപ്. അനൂപിനെ പരുന്ത് എന്നാണ് പരക്കെ അറിയപ്പെടുന്നത്. പ്രതികള്‍ എവിടെ ഒളിച്ചാലും അതിവിതഗ്തമായി ഒളിത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുന്നതുകൊണ്ടാണ് ഇദ്ദേഹത്തെ പരുത്ത് എന്ന് വിളിക്കുന്നത്.