തലസ്ഥാനത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രിയുടെ റോഡ‍് ഷോ; പ്രവർത്തകരെ അഭിവാദ്യം ചെയ്ത് മോദി

തിരുവനന്തപുരം: മിഷൻ കേരളയുമായി തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് തുടക്കം. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ​ഗവർണറും ചേർന്നാണ് സ്വീകരിച്ചത്. 11 മണിയോടെയാണ് ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. പുത്തരിക്കണ്ടം മൈതാനത്തേയ്ക്കാണ് മോദി എത്തിയത്. നിരവധി പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയെ കാണാൻ റോഡിനിരുവശവും കാത്തുനിന്നത്. റോഡ് ഷോയിലുടനീളം പ്രവര്‍ത്തകരെ പ്രധാനമന്ത്രി കൈവീശി അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിൽ വൻപ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് കേരളം. അതിവേഗ റെയിൽ പ്രഖ്യാപനം ഉള്‍പ്പെടെ ഉണ്ടാകുമെന്ന സൂചന പുറത്തുവന്നിരുന്നു. അമൃത് ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.