എന്‍എസ്എസ് പിന്മാറിയതില്‍ തത്കാലം പ്രതികരിക്കാനില്ല; വെള്ളാപ്പള്ളി നടേശന്‍

എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയതില്‍ തത്കാലം പ്രതികരിക്കാനില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചാനലില്‍ ഇപ്പോള്‍ കണ്ട വിവരം മാത്രമേ അറിയാവൂ. ചാനലില്‍ കണ്ടതുകൊണ്ട് മാത്രം അതില്‍ ഒരു മറുപടി പറയുന്നത് ശരിയല്ല. പൂര്‍ണ്ണരൂപം അറിഞ്ഞതിനു ശേഷം മറുപടി പറയാം. അതിനാല്‍ ഇതിനെപ്പറ്റി ഒരു ചോദ്യങ്ങളോ മറുപടിയോ പറയുന്നത് അപ്രസക്തമാണ്. ഈ ചര്‍ച്ച ഇപ്പോള്‍ വേണ്ട. കുറച്ചു കഴിയട്ടെയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് എഎസ്എസ്-എസ്എന്‍ഡിപി ഐക്യനീക്കം തള്ളിയത്. എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനില്ല. അതിനാല്‍ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു. ഡയറക്ടര്‍ ബോര്‍ഡ് യോ?ഗത്തില്‍ ഭൂരിഭാ?ഗം പേരും ഐക്യ നീക്കത്തെ എതിര്‍ക്കുകയായിരുന്നു.