വയനാട് മുണ്ടക്കൈ ചൂരല്‍മലയിലെ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം

വയനാട്: വയനാട് മുണ്ടക്കൈ ചൂരല്‍മലയിലെ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രി സഭാ യോഗത്തില്‍ ആണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. 18 കോടി 75 ലക്ഷത്തിലധികം രൂപയാണ് എഴുതി തള്ളുക. കടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നല്‍കുമെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി. കൂടാതെ കേന്ദ്രം മനുഷ്യത്വപരമല്ലാത്ത സമീപനമാണ് സ്വീകരിച്ചതെന്നും കേന്ദ്ര നടപടി കേന്ദ്രത്തോടുള്ള പക പോക്കലാണ്, തെരഞ്ഞെടുപ്പിന് മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

555 ഗുണഭോക്താക്കളുടെ 18 കോടിയിലധികം രൂപപ്പെടുന്ന കടങ്ങളാണ് എഴുതിത്തള്ളിയത്. കേരള ബാങ്ക് എഴുതിത്തള്ളിയ 93 ലക്ഷം രൂപ ബാങ്കിന് സര്‍ക്കാര്‍ തിരിച്ചുനല്‍കും. 1620 ലോണുകള്‍ ആണ് എഴുതി തള്ളുക. ദുരന്തബാധിതരായി തീരുമാനിക്കപ്പെട്ടവരുടെ എല്ലാ കടങ്ങളും എഴുതി തള്ളും. കടങ്ങള്‍ എഴുതി തള്ളുകയല്ലെന്നും സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നും കെ രാജന്‍ പറയുന്നു.