കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് അന്തരിച്ചു. ബംഗളൂരുവിലെ റിച്ച്‌മണ്ട് സർക്കിളിലെ കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ വച്ച് സ്വയം നിറയൊഴിച്ചാണ് അദ്ദേഹം ജീവനൊടുക്കിയത്. 56 വയസായിരുന്നു. ഇവിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടേററ്റ് (ഇഡി) റെയ്‌ഡ് നടക്കുന്നതിനിടെയാണ് റോയ് സ്വയം വെടിവച്ച് മരിച്ചത്. നേരത്തെയും അദ്ദേഹത്തിന്റെ ഓഫീസിൽ ആദായ നികുതി റെയ്‌ഡ് നടന്നിരുന്നു ഇന്നും റെയ്‌ഡ് നടക്കുന്നതിനിടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ.

സംഭവം നടന്നയുടൻ അദ്ദേഹത്തെ എച്ച്‌എസ്‌ആർ ലെയൗട്ടിലുള്ള നാരായണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊച്ചി സ്വദേശിയാണ് സി.ജെ റോയ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. സ്ഥലത്ത് ബംഗളൂരു പൊലീസ് എത്തി തുടർ നടപടികൾ ആരംഭിച്ചു എന്നാണ് വിവരം.