നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ശശി തരൂര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ശശി തരൂര്‍ എം പി. വിജയത്തിന് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് UDF വിജയമാണ് ലക്ഷ്യം. ഒറ്റ പാര്‍ട്ടി മാത്രമേ തന്റെ ജീവിതത്തില്‍ ഉള്ളു. അത് പല തവണ പറഞ്ഞതാണ്.
കേന്ദ്ര ബജറ്റില്‍ പങ്കെടുക്കും. എന്താണ് കേരളത്തിന് ലഭിക്കുക എന്ന് നോക്കണം. എയിംസ് പണ്ടേ തന്ന വാഗ്ദാനം ആണ്. അത് പൂര്‍ത്തിയാക്കണം എന്നാണ് ആവശ്യം. എയിംസ് വരണം, ഒരു സംശയവും വേണ്ട. തീരദേശത്തെ സംരക്ഷിക്കാന്‍ പദ്ധതി വേണം. അത് പ്രധാനപ്പെട്ട വിഷയമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ പണം ഇല്ലെന്ന് പറയുന്നു. ഈ സ്ഥിതിയില്‍ എങ്ങനെയാണു നമ്മള്‍ ജീവിക്കുക. പ്രധാനമന്ത്രി കേരളത്തില്‍ വന്നു പറഞ്ഞതിന്റെ തെളിവ് ബജറ്റില്‍ കാണണമല്ലോ. തിരഞ്ഞെടുപ്പ് സമയത്തെ ബജറ്റ് ആയതുകൊണ്ട് കുറച്ചു പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സി ജെ റോയ് യുടെ മരണ വാര്‍ത്ത ദുഖകരം. കുടുംബത്തിന്റെ ആരോപണങ്ങള്‍ കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.