സ്വര്‍ണവില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 6320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 790 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് 1,17,760 രൂപയായി. ഗ്രാമിന് 14,720 രൂപയും നല്‍കേണ്ടതായി വരും. ഇന്നലെയും സ്വര്‍ണവിലയില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസങ്ങള്‍ കൊണ്ട് ഒരു പവന് സ്വര്‍ണത്തിന് 12,600 രൂപയാണ് കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയില്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ നിന്നുള്ള സ്വര്‍ണത്തിന്റെ പതനമാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. മുന്‍ ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ കെവിന് വാര്‍ഷിനെ യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ തലവനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തതിനെത്തുടര്‍ന്ന്, വിലയേറിയ ലോഹങ്ങളുടെ, പ്രത്യേകിച്ച് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വന്‍തോതിലുള്ള ആഗോള വില്‍പ്പനയും അന്താരാഷ്ട്ര രംഗത്ത് സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ഇറാന്- അമേരിക്ക സംഘര് സാധ്യത അയയുന്നതും ഇന്ന് സ്വര്‍ണത്തിലെ ഇടിവിന് കാരണമായി.