ബജറ്റില്‍ കേരളത്തിന് നിരാശ, ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇത്തവണയും കേരളത്തിന് എയിംസ് ഇല്ല. എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കിയ കേരളത്തിന് എയിംസ് ഇത്തവണയും കേന്ദ്ര ബജറ്റിൽ ഇടംപിടിച്ചില്ല. വിദേശ ആസ്തി വെളിപ്പെടുത്താന്‍ ആറു മാസത്തെ സമയം വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍, ടെക് പ്രൊഫണലുകള്‍, പ്രവാസികള്‍ തുടങ്ങിയവര്‍ക്ക് വിദേശ ആസ്തി വെളിപ്പെടുത്താന്‍ ആറ് മാസത്തെ സമയം അനുവദിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. ഒന്നാം അപ്പീല്‍ അതോറിറ്റിക്ക് മുമ്പാകെ അപ്പീല്‍ ചെയ്യുന്ന കാലയളവിലേക്കുള്ള പിഴ തുകയ്ക്ക് നികുതിദായകര്‍ക്ക് പലിശ ബാധ്യത ഉണ്ടാകില്ലെന്ന് ധനമന്ത്രി അറിയിച്ചു. പ്രവാസികള്‍ക്കും ഓഹരി വിപണിയില്‍ നിക്ഷേപിക്കാം
പ്രവാസികള്‍ക്ക് പോര്‍ട്ട്ഫോളിയോ നിക്ഷേപ പദ്ധതിയിലൂടെ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കാമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. ഇന്ത്യന്‍ ഓഹരി വിപണി നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നത് തുടരുന്ന പശ്ചാത്തലത്തിലാണ് ഓഹരി വിപണിക്ക് കരുത്തുപകരുന്ന പ്രഖ്യാപനം. ആദായനികുതി നിരക്കിൽ മാറ്റമില്ല. ആദായനികുതി നിരക്കിൽ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച നികുതി നിരക്കുകൾ തന്നെ തുടരും.
വിദേശയാത്രയുടെ ടിസിഎസ് കുറച്ചു. വിദേശ യാത്രയുടെ ടിസിഎസ് നിലവിലെ 5 ശതമാനം, 20 ശതമാനം എന്നിവയില്‍ നിന്ന് രണ്ടു ശതമാനമായി കുറച്ചു. മെഡിക്കല്‍ വിഭ്യാഭ്യാസത്തിന്റെ ടിസിഎസ് കുറച്ചു. വിദ്യാഭ്യാസത്തിനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമായി വിദേശത്ത് പോകുന്നവര്‍ക്ക് ആശ്വാസം. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം അനുസരിച്ച് വിദേശത്ത് പോകുന്നവരുടെ ടിസിഎസ് നിരക്ക് നിലവിലെ അഞ്ചു ശതമാനത്തില്‍ നിന്ന് രണ്ടു ശതമാനമായി കുറയ്ക്കാന്‍ ബജറ്റ് നിര്‍ദേശിച്ചു.