‘ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന ആക്ഷേപം തള്ളി ബിജെപി , തന്ന കാര്യങ്ങൾ എന്തുകൊണ്ട് കേരളം നടപ്പാക്കുന്നില്ല’ : രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ്‌ ചന്ദ്രശേഖർ. കേരളത്തിനൊന്നും കിട്ടിയിട്ടില്ല എന്ന് പറയുന്ന സർക്കാരിനോട് ചോദിക്കാനുള്ളത് ,തന്ന കാര്യങ്ങൾ എന്തുകൊണ്ട് നിങ്ങൾ ചെയ്തിട്ടില്ല എന്നാണ്.എയിംസിന് ഇതുവരെ ഭൂമി ഏറ്റെടുത്തിട്ടില്ല.കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്.ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ NDA സർക്കാർ ഇവിടെ വരണം

ഇന്ന് ബജറ്റിൽ യുവാക്കൾക്ക് വേണ്ടി നിരവധി പദ്ധതികള്‍ പറഞ്ഞിട്ടുണ്ട്.മുദ്രാവാക്യം മാത്രം പറയുന്ന സർക്കാർ അല്ല നരേന്ദ്രമോദിയുടേത്. സർക്കാർ എന്തുകൊണ്ട് കേരളത്തിൽ വികസനം നടപ്പാക്കുന്നില്ല എന്ന് ശരിക്കും ചർച്ച ചെയ്യണം.മുഖ്യമന്ത്രിയുമായി വിഷയത്തിൽ സംവാദത്തിന് തയ്യാറാണ്. പ്രഖ്യാപിച്ചിട്ട് കാര്യമില്ല.തന്ന കാര്യങ്ങൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന് പരിശോധിക്കണം. പുതിയ പ്രോജക്ടുകൾ നടപ്പാക്കണമെങ്കിൽ എൻഡിഎ സർക്കാർ ഭരണം വരണം.ഡബിൾ എൻജിൻ സർക്കാർ വന്നാലേ ഇവിടെ കാര്യങ്ങൾ നടക്കു.തന്ന കാര്യങ്ങൾ ചെയ്യാതെ ബജറ്റ് സമയത്ത് ദുഷ്പ്രചരണം ചെയ്യുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു