മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി ഇടഞ്ഞ് മമതാ ബാനർജി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി ഇടഞ്ഞ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഡൽഹിയിലെ കൂടിക്കാഴ്ചയ്ക്കിടെ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടിൽ പ്രതിഷേധിച്ച് മമതാ ബാനർജി യോഗം ബഹിഷ്കരിച്ച് ഇറങ്ങി. വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് ഒപ്പമാണ് മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് എത്തിയത്. ഇത്രയും അഹങ്കാരിയും നുണയനുമായ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ താൻ ഇതുവരെ കണ്ടിട്ടില്ല എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻആസ്ഥാനത്ത് എത്തിയത്. ഇത്രയും അഹങ്കാരിയും നുണയനുമായ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ താൻ ഇതുവരെ കണ്ടിട്ടില്ല എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് ബിജെപിയുടെ ഐടി സെൽ ആയെന്നും വിമർശനം.
തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ത്രീവിരുദ്ധ കമ്മീഷൻ ആണെന്നും BLO മാർക്ക് മേൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നു എന്നും മമതാ ബാനർജി ആരോപിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കസേരയെ താൻ ബഹുമാനിക്കുന്നു കാരണം ഒരു കസേരയും ആർക്കും സ്ഥിരമല്ലെന്നും മമതാ വ്യക്തമാക്കി.