സ്വര്‍ണം കട്ടത് ആരപ്പാ… കോണ്‍ഗ്രസ് ആണേ അയ്യപ്പാ..; സഭയില്‍ പാടി ശിവന്‍കുട്ടി; പ്രതിപക്ഷത്തെ ഭരണഘടന പഠിപ്പിക്കണം

തിരുവനന്തപുരം: സ്വര്‍ണം കട്ടത് ആരപ്പാ എന്ന പാട്ട് നിയമസഭയില്‍ പാടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് മന്ത്രി ശിവന്‍കുട്ടി പാട്ടു പാടിയത്. മാധ്യമങ്ങളെ ആക്രമിക്കാനും സ്പീക്കറെ ആക്രമിക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; പ്ലക്കാര്‍ഡുമേന്തി പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുടെ ഡയസിലേക്ക് കയറാനും ശ്രമം സ്വര്‍ണം കട്ടത് ആരപ്പാ… കോണ്‍ഗ്രസ് ആണേ അയ്യപ്പാ.. സംരക്ഷിക്കുന്നത് ആരപ്പാ… സോണിയാഗാന്ധിയാണേ അയ്യപ്പാ ” എന്നാണ് ശിവന്‍കുട്ടി പാടിയത്. പാട്ട് ഇങ്ങനെയാണ് എഴുവെക്കേണ്ടിയിരുന്നതെന്നും ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

സ്പീക്കറുടെ അടുത്തേക്ക് പോകാന്‍ പ്രതിപക്ഷ നേതാവ് യുഡിഎഫ് എംഎല്‍എമാര്‍ക്ക് ക്ലാസ് കൊടുത്തു. സ്പീക്കറുടെ ഡയസിന് അടുത്തേക്ക് പോകാനാണ് നിര്‍ദേശം കൊടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ചീത്ത വിളി. മുഖ്യമന്ത്രിക്കെതിരെ ആക്ഷേപം ഉന്നയിക്കല്‍, സ്പീക്കറെ ആക്രമിക്കാന്‍ ശ്രമിക്കല്‍…. സര്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത്