നേത്രചികിത്സയിലെ പുതിയ മുന്നേറ്റങ്ങൾ ചർച്ച ചെയ്ത് ‘പ്രിസിഷൻ 2026’

തിരുവനന്തപുരം: നേത്രചികിത്സാ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളും ചികിത്സാ രീതികളും അവതരിപ്പിക്കുന്ന തുടർ വിദ്യാഭ്യാസ പരിപാടിയായ ‘പ്രിസിഷൻ 2026’ തിരുവനന്തപുരം നഗരത്തിൽ നടന്നു. പ്രിസൈസ് സ്‌പെഷ്യാലിറ്റി ഐ കെയറാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് പ്രിസൈസ് സ്‌പെഷ്യാലിറ്റി ഐ കെയറിന്റെ ചെയർമാനും പ്രശസ്ത നേത്രരോഗ വിദഗ്ധനുമായ ഡോ. വി. ആർ. ജയറാം അധ്യക്ഷത വഹിച്ചു. കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് പ്രസിഡന്റ് ഡോ. രാജീവ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഒഫ്താൽമിക് ക്ലബ് വൈസ് പ്രസിഡന്റ് ഡോ. ദേവിൻ പ്രഭാകർ ആശംസകൾ അറിയിച്ചു.
ഈ വർഷത്തെ പ്രിസിഷൻ സിഗ്നേച്ചർ ഓറേഷൻ അവാർഡ് ശങ്കർ നേത്രാലയുടെ മുൻ ചെയർമാനും ഗവേഷണ ഡയറക്ടറുമായ പ്രൊഫ. ഡോ. ലിംഗം ഗോപാൽ ഏറ്റുവാങ്ങി. എക്സലൻസ് ഇൻ ഒഫ്താൽമോളജി അവാർഡ് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്താൽമോളജിയുടെ ഫൗണ്ടർ ഡയറക്ടറുമായ പ്രൊഫ. ഡോ. സുശീല പ്രഭാകരന് സമ്മാനിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150-ലധികം നേത്രരോഗ വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുത്തു. നേത്രചികിത്സയിലെ പുതിയ ഗവേഷണങ്ങൾ, ശസ്ത്രക്രിയാ സാങ്കേതിക വിദ്യകൾ, രോഗനിർണയത്തിലെ നവീന സമീപനങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകളും അവതരണങ്ങളും നടന്നു.