കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന പരസ്യമായ തർക്കങ്ങളെ വിമർശിച്ച് കെ.വി. തോമസ്

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന പരസ്യമായ തർക്കങ്ങളെ രൂക്ഷമായി വിമർശിച്ച് കെ.വി. തോമസ് രംഗത്ത്. വോട്ടുകൾ പെട്ടിയിലിരിക്കുമ്പോൾ തന്നെ മുഖ്യമന്ത്രിയാകാൻ നേതാക്കൾ മത്സരിക്കുന്നത് ജനങ്ങൾക്ക് മുന്നിൽ പാർട്ടിയെ പരിഹാസ്യമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇത്തവണ കൂടി ഭരണം ലഭിച്ചില്ലെങ്കിൽ കോൺഗ്രസും യുഡിഎഫും പിരിച്ചുവിടേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ല. അത്രമേൽ മോശമായ സാഹചര്യത്തിലൂടെയാണ് പാർട്ടി കടന്നുപോകുന്നത്. വോട്ട് പെട്ടിയിൽ കിടിക്കുമ്പോഴാണ് മുഖ്യമന്ത്രിയാരെന്ന ചർച്ച. ഇവരുടെ സ്വഭാവം എന്താണെന്ന് ജനത്തിന് നന്നായറിയാം. രാഷ്ട്രീയത്തിൽ ജയപരാജയങ്ങൾ സ്വാഭാവികമാണ്. വെല്ലുവിളികളെ നേരിടുന്നതിന് പകരം ഓടിയൊളിക്കുകയല്ല വേണ്ടത്. ഓടിയൊളിക്കുമെന്ന് പറഞ്ഞയാൾ എങ്ങനെ 100 സീറ്റുമായി അധികാരത്തിൽ വരുമെന്നും അദ്ദേഹം ചോദിച്ചു.