ധർമ്മടത്ത് പിണറായി പിന്നിൽ; 733 വോട്ടിന് യുഡിഎഫ് ലീഡ്

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായി. യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദ് 733 വോട്ടിന്റെ ലീഡ് നേടി മുന്നിലെത്തിയിരിക്കുകയാണ്.

എൽഡിഎഫ് ശക്തികേന്ദ്രമായ ചെമ്പിലോട് പഞ്ചായത്തിലെ വോട്ടുകൾ എണ്ണിയതോടെയാണ് ലീഡ് നിലയിൽ മാറ്റം ഉണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ മുന്നിൽ നിന്നിരുന്ന റൗണ്ടിലാണ് ഇത്തവണ യുഡിഎഫ് മുന്നേറ്റം കാഴ്ചവച്ചത്.

ആദ്യഘട്ട ഫലസൂചനകൾ സംസ്ഥാന രാഷ്ട്രീയത്തിൽ ആവേശം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ധർമ്മടത്തിലെ ഈ മാറ്റം ശ്രദ്ധേയമാകുന്നത്. തുടർന്ന് വരുന്ന റൗണ്ടുകൾ നിർണായകമാകും.