മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി വിജയ്; പൊന്നാടയും പൂച്ചെണ്ടും കൈമാറി

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ശൈലിയുമായി മുഖ്യമന്ത്രി വിജയ്. മുതിർന്ന നേതാക്കളുടെ വീടുകളിൽ വിജയ് സന്ദർശനം നടത്തി. സ്റ്റാലിന് പിന്നാലെ വൈക്കോയെയും എസ് രാമദാസിനെയും ആണ് വീടുകളിലെത്തി കണ്ടത്. വൈക്കോയുടെ വീട്ടിൽ ഹൃദ്യമായ രംഗങ്ങളാണ് അരങ്ങേറിയത്. വീട്ടിലെ ജീവനക്കാരായ സ്ത്രീകൾ വിജയ് യുടെ അടുത്തെത്തി വിസിലിനാണ് വോട്ട് ചെയ്തതെന്ന് പറഞ്ഞു. വിജയ് അവർക്ക് നന്ദി പറയുകയും ചെയ്തു. ഡിഎംകെ സഖ്യത്തിൽ സ്റ്റാലിന്റെ പാർട്ടി ചിഹ്നത്തിൽ ആണ് വൈക്കോയുടെ 4 സ്ഥാനാർഥികൾ മത്സരിച്ചത്.

സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം പ്രവ‍ർത്തകരെ അഭിസംബോധന ചെയ്യവെ, മുൻ ഡിഎംകെ സർക്കാരിനെ വിജയ് രം​കടന്നാക്രമിച്ചിരുന്നു. 10 ലക്ഷം കോടിയിലധികം കടമുണ്ടാക്കിയ ശേഷമാണ് മുൻ സർക്കാർ പുറത്തേക്ക് പോയതെന്നും ഖജനാവ് കാലിയാക്കിയെന്നുമായിരുന്നു വിജയ്‍യുടെ പരാമ‍ർശം. ഇതിന് ഉടൻതന്നെ മറുപടി നൽകി എംകെ സ്റ്റാലിൻ രം​ഗത്തെത്തുകയായിരുന്നു. തമിഴ്നാടിൻ്റെ കടം അനുവദനീയമായ പരിധിയിൽ മാത്രമാണെന്നും കൊവിഡും പ്രളയവും കേന്ദ്ര അവ​ഗണനയും മറികടന്ന് എണ്ണാവുന്നതിലധികം ക്ഷേമപദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും സ്റ്റാലിൻ മറുപടി നൽകിയിരുന്നു.