എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സർക്കാർ

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു. പ്രശാന്ത് കഴിഞ്ഞ രണ്ടു വർഷമായും അശോക് ഒന്നര മാസമായും സസ്പെൻഷനിലാണ്. ഇരുവരുടെയും സസ്പെൻഷൻ പിൻവലിക്കാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി വിഡി സതീശൻ ഒപ്പുവച്ചു. സസ്പെൻഷൻ പിൻവലിച്ചതോടെ ഇരുവരും സർവ്വീസിലേക്ക് തിരിച്ചെത്തുകയാണ്.
ചീഫ് സെക്രട്ടറി ഡോ എ ജയതിലകിനെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്തത്. പിണറായി വിജയനെയും മുൻ എൽഡിഎഫ് സർക്കാരിന്റെയും പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെയായിരുന്നു അശോകിന്റെ സസ്പെൻഷൻ.സർക്കാർ അനുവാദമില്ലാതെ മാദ്ധ്യമങ്ങളോടു സംസാരിച്ചു, സർക്കാരിന്റെ പ്രതിഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അശോകിനു മേൽ ചുമത്തിയത്.