പാറ്റകൾ നിലത്തിറങ്ങില്ലെന്നാണ് അവർ പറഞ്ഞത്, ജന്തർ മന്തറിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് അഭിജിത് ദീപ്കെ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്രോക്കോച്ച് ജനതാ പാർട്ടി ഡൽഹി ജന്തർ മന്ദറിൽ നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. പാറ്റകൾ ഒരിക്കലും നിലത്തിറങ്ങില്ലെന്നാണ് അവർ പറഞ്ഞത് എന്ന കുറിപ്പോടെയാണ് അഭിജിത് വിഡീയോ പങ്കുവച്ചത്. ദേശീയ പതാകയും അംബേദ്കറുടെ ചിത്രങ്ങളും കൈയിലേന്തി പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തെ വീഡിയോയിൽ കാണാം. വൈകിട്ട് ്അഞ്ച് മണിക്കുള്ളിൽ വിദ്യാഭ്യാസ മന്ത്രി രാജി വച്ചില്ലെങ്കിൽ പ്രതിഷേധം രാജ്യം മുഴുവൻ വ്യാപിപ്പിക്കും എന്നാണ് സി.ജെ.പി സ്ഥാപകൻ പറഞ്ഞത്.

യുഎസിൽ നിന്ന് ഇന്ന് രാവിലെ എട്ടുമണിക്കാണ് അഭിജ്ത് ദീപ്കെ ഡൽഹിയിലെത്തിയത്. പ്രതിഷേധത്തിന് വിമാനത്താവളത്തിലെത്തിയാണ് പൊലീസ് അനുമതി നൽകിയത്. ലഡാക്കിലെ ജെൻ സി പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ സോനം വാങ്‌ചുക്ക് അടക്കമുള്ളവർക്കൊപ്പം ജന്ദർമന്ദറിലെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. പ്രവർത്തകർ തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വരേണ്ടെന്നും ജന്ദർമന്ദറിന് സമീപമുള്ള പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ എത്തണമെന്നും അഭിജീത് അഭ്യർത്ഥിച്ചിരുന്നു.