ഒരു ന്യായവുമില്ലാതെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി, ദുഃഖമുണ്ടെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ഒരു ന്യായവുമില്ലാതെയാണ് തന്ന കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും അതിൽ ദുഃഖമുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ.സുധാകരൻ എം.പി. അടിപതറി തക‌ർന്ന് തരിപ്പണമായി നിന്ന കോൺഗ്രസ് പ്രസ്ഥാനത്തെ താൻ കെ.പി.സി.സി പ്രസിഡന്റായ ശേഷം കരകയറ്റാൻ ശ്രമിച്ചു. അന്നത്തെ ദുഷ്‌കരമായ ചുറ്റുപാടിൽ നിന്നും കോണഗ്രസിനെ വിജയങ്ങളുടെ പാതയിലേക്ക് നയിച്ചതും തിരഞ്ഞെടുപ്പിൽ വൻ വിജയങ്ങൾ വെട്ടിത്തുറന്നതും ചരിത്രമാണെന്ന് കെ. സുധാകരൻ പറയുന്നു.

യാതൊരു കാരണവുമില്ലാതെ ഒരു ന്യായനുമില്ലാതെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുവാൻ ഒരു കൂട്ടം ആളുകൾ നടത്തിയ നീക്കങ്ങൾ അറിഞ്ഞപ്പോൾ അതിയായ ദുഃഖം തോന്നി. പാർട്ടിക്ക് വേണ്ടി രക്തം ചിന്തിയവരുടെയും കൂടെനിന്നവരുടെയും വിയർപ്പിനെ വിലകുറച്ച് കാണുന്ന ഇത്തരം പ്രവൃത്തികൾ കോൺഗ്രസ് പ്രസ്ഥാനത്തിന് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞു. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക

എന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമല്ല. ഭരണപക്ഷത്തിനുള്ളിലും തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ആർജ്ജവം ഉണ്ടാകണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.സർക്കാരിന് ആവശ്യമുള്ളത് സ്തുതി പാഠകരെയല്ല,​ തെറ്റു ചൂണ്ടിക്കാട്ടുന്ന പോരാളികളെയാണ്. വിമർശനങ്ങളെ ഉൾക്കൊള്ളണം. അധികാരമല്ല,​ ആദർശമാണ് വലുത്. നിലപാടുകളുടെ പേരിൽ തന്നോട് വിയോജിപ്പുള്ളവർ ഉണ്ടാകാം. സ്ഥാനങ്ങളല്ല,​ പ്രസ്ഥാനമാണ് തനിക്ക് വലുത്. അക്രമ രാഷ്ട്രീയത്തോടുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്നും സുധാകരൻ പറഞ്ഞു.