തിരുവനന്തപുരം : ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിക്ക് സാദ്ധ്യതയേറി.. സതീശൻ പാച്ചേനിയെ കണ്ണൂർ ഡി.സി.സി പ്രസിഡൻ്റായി ചുമതല ഏല്പിച്ചപ്പോൾ കോൺഗ്രസിന് പുതിയ രീതിയും ശൈലിയും സ്വീകരിച്ചും നിലപാടുകളെ മുറുകെ പിടിച്ചുമാണ് ആദർശ നിഷ്ടയുള്ള പാച്ചേനി ശ്രദ്ധേയനായത്.വെള്ളിയാഴ് യു ഡി ഫ് യോഗത്തിനു ശേഷം പ്രഖ്യാപനമുണ്ടാകും. എം.ലിജുവിൻ്റെ പേരും രാജ്യസഭ സ്ഥാനാർത്ഥി കോൺഗ്രസ് പരിഗണിക്കുന്നുണ്ടെങ്കിലും ചില ക്കൾക്ക് അതിനോട് യോജിപ്പില്ല. ഇത്തവണ നിയമസഭയിലേക്ക് മൽത്സരിച്ച വരെ പരിഗണിക്കരുതെന്ന് നേരത്തേ തന്നെ കെ.മുരളീധരൻ എം പി.അഭിപ്രായപ്പെട്ടിരുന്നു.
യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തെ തുടർന്ന് സി.പി.എം അക്രമത്തിനെതിരെ ജില്ലയിൽ അതി ശക്തമായി ജന മനസാക്ഷി ഉണർത്തുന്ന ഇടപെടലിന് നേതൃത്വം നല്കി ഉപവാസ സമരമിരുന്ന് പുതിയ സമര മുഖത്തിന് നായകനായി മാറിയത് ശ്രദ്ധേയമായി. കെ.സുധാകരൻ എം പിയെ നിരാഹാര സമരത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയ തീരുമാനത്തിലൂടെ ജില്ലയിൽ സതീശൻ പാച്ചേനി കോൺഗ്രസ് നടത്തിയ സമരങ്ങളെ ജനകീയ സമരമായി മാറ്റിയ സംഘടനാപാടവം ഏറെ ചർച്ച ചെയ്യപ്പെട്ടു.
പാർട്ടി ഗ്രാമങ്ങളിലൂടെ ഉൾപ്പെടെ പദയാത്രകൾ നിരന്തരം നടത്തി രാഷ്ട്രീയപരമായി കോൺഗ്രസിന് മേൽക്കോയ്മ സൃഷ്ടിച്ച് മുന്നേറി. മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇടത് മുന്നണിക്ക് അതിശക്തമായ പ്രതിരോധം തീർത്ത് രാഷ്ട്രീയ പ്രതികരണങ്ങളിലൂടെ ഭരണ നേതൃത്വത്തെ രണ്ടാം സ്ഥാനത്തേക്ക് തള്ളി മാറ്റുന്ന പൊളിറ്റിക്കൽ മെത്തഡോളജി രൂപപ്പെടുത്തി. ഒരു മാസക്കാലം നീണ്ട് നില്ക്കുന്ന പദയാത്ര ജില്ലയിലുടനീളം നടത്തി പാർട്ടിക്ക് ഉണർവേകി.
യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തെ തുടർന്ന് സി.പി.എം അക്രമത്തിനെതിരെ ജില്ലയിൽ അതി ശക്തമായി ജന മനസാക്ഷി ഉണർത്തുന്ന ഇടപെടലിന് നേതൃത്വം നല്കി ഉപവാസ സമരമിരുന്ന് പുതിയ സമര മുഖത്തിന് നായകനായി മാറിയത് ശ്രദ്ധേയമായി. കെ.സുധാകരൻ എം പിയെ നിരാഹാര സമരത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയ തീരുമാനത്തിലൂടെ ജില്ലയിൽ സതീശൻ പാച്ചേനി നടത്തിയ സംഘടനാപാടവം ഏറെ ചർച്ച ചെയ്യപ്പെട്ടു.
കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ സംസ്ഥാന തലത്തിൽ തന്നെ എറ്റവും മികവുറ്റ രീതിയിൽ പാർട്ടി സംഘടനാ സംവിധാനം ഉപയോഗിച്ച് നടത്തിയ ചാരിറ്റി ഇടപെടൽ ശ്രദ്ധേയമായി. കെ സുധാകരൻ എം.പിയുടെ നായകത്വത്തിൽ ജില്ലയിലെ പാർട്ടി നേതൃത്വത്തെ ഒരുമിപ്പിച്ച് അപസ്വരങ്ങളില്ലാതെ മുന്നോട്ട് നയിച്ച പൊളിറ്റിക്കൽ ടാക്റ്റിക്സ് സംസ്ഥാന തലത്തിൽ തന്നെ കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ അഭിനന്ദനങ്ങൾ നേടിയെടുക്കാൻ പാച്ചേനിക്ക് കഴിഞ്ഞിരുന്നു.
എ ഗ്രൂപ്പ് കാരനായിരുന്ന സതീശൻ പാച്ചേനിയെ ഐ ഗ്രൂപ്പിൽ എത്തിച്ചു ഡി സി സി പ്രസിഡന്റ് ആക്കുന്നതിൽ നിർണായക പങ്കു വഹിച്ചയാളാണ് കെ.പി.സി.സി.പ്രി സിഡൻറ് കെ.സുധാകൻ നിയസഭയിലേക്കും പാർലമെൻ്റിലേക്കും പലതവണ മത്സരിച്ചെങ്കിലും പാച്ചേനിക്ക് വിജയിക്കാൻ കഴിഞ്ഞില്ല