‘മാസ്‌ക് മാറ്റാൻ വരട്ടെ’ : മുന്നറിയിപ്പുമാ‍യി ഡബ്ല്യുഎച്ച്ഒ

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ വീണ്ടും കൊ​വി​ഡ് കേ​സു​ക​ൾ വീ​ണ്ടും വ​ർ​ധി​ക്കുന്നതിനാൽ പുതിയ തരം​ഗമുണ്ടാകാനുളള സാധ്യത ഉ​ണ്ടാ​വാ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു​ണ്ട്. കോവിഡിന്റെ ഉത്ഭവ സ്ഥാനമായ ചൈ​ന​യി​ൽ മാ​ത്രം അ‍യ്യാ​യി​ര​ത്തി​ലേ​റെ കേ​സു​ക​ൾ ദി​വ​സവും സ്ഥി​രീ​ക​രി​ക്കു​ന്നു. പ​രി​ശോ​ധ​ന ​ഗണ്യമായി കു​റ​ച്ചി​ട്ടും പ​ല രാ​ജ്യ​ങ്ങ​ളി​ലും കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. കേ​സു​ക​ൾ കു​റ​ഞ്ഞു​വ​ന്ന ശേ​ഷ​മാ​ണ് വീ​ണ്ടും ക്രമാതീതമായി വ​ർ​ധി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. അതിനാൽ മുൻകരുതലുകൾ ശക്തമാക്കണമെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ ത​ല​വ​ൻ ടെ​ഡ്രോ​സ് അ​ഥ​നോം ഗ​ബ്രെ​യേ​സു​സ് പ​റ​യു​ന്നു.

മഹാമാരി അവസാനിച്ചിട്ടില്ല. വാ​ക്സി​നേ​ഷ​നും ജാ​ഗ്ര​ത​യും തു​ട​ര​ണം. രോ​ഗി​ക​ളെ തു​ട​ക്ക​ത്തി​ലേ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്ക​ണം മാസ്ക് ഉപോയോ​ഗിക്കണം ഗ​ബ്രെ​യേ​സു​സ് പ​റ​ഞ്ഞു.

ഒ​മി​ക്രോ​ണി​ൻറെ ബി​എ.2 വ​ക​ഭേ​ദ​മാ​ണ് ഇ​പ്പോ​ൾ പ​ട​രു​ന്ന​തി​ൽ ഏ​റെ​യു​മെ​ന്നാ​ണു നി​രീ​ക്ഷ​ണ​ങ്ങ​ൾ. ഈ ​വ​ക​ഭേ​ദ​ത്തെ​ക്കു​റി​ച്ച് ഏ​റെ​യൊ​ന്നും ശാ​സ്ത്ര​ജ്ഞ​ർ​ക്ക് അ​റി​വാ​യി​ട്ടി​ല്ല. യ​ഥാ​ർ​ഥ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തി​ൻറെ അ​ത്ര​യും ഗൗ​ര​വ​മെ​ങ്കി​ലും ഇ​തി​ന് ഉ​ണ്ടാ​വു​മെ​ന്നു പ​ല​രും ക​രു​തു​ന്നു. ഇ​ത് ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണു ആ​ദ്യ പ​ഠ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത്. ത​ള​ർ​ച്ച​യും ക്ഷീ​ണ​വും പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ളാ​ണെ​ന്നും പ​റ​യു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *