ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. രോഗം നിര്‍ണയിച്ചതിന് പിന്നാലെ സോണിയ സ്വയം നിരീക്ഷണത്തിലേക്ക് മാറി .നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കെയാണ് സോണിയക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്ബനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്ബനി ഏറ്റടെുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നാണ് പരാതി. 2015ല്‍ കേസ് ഇഡി അവസാനിപ്പിച്ചതാണെന്നും പുതിയ ഉദ്യോഗസ്ഥരെ ഇറക്കി സമ്മര്‍ദ്ദിത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. 2012ല്‍ മുന്‍ എംപി സുബ്രഹ്മണ്യന് സ്വാമി നല്കിയ പരാതിയില്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തുടര്‍ നടപടിയുമായി ഇഡി മുന്നോട്ട് പോവുകയാണ്. ഇന്ന് ഹാജരാകാനായിരുന്നു രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതെങ്കിലും വിദേശത്തായതിനാല്‍ ഈ മാസം അഞ്ചിന് ശേഷമേ ഹാജരാകാന്‍ കഴിയൂവെന്ന് രാഹുല്‍ഗാന്ധി അറിയിച്ചിരുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.