കോഴിക്കോട്: വളയത്ത് കാമുകിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ 42 കാരന് തീ പിടിച്ച് മരിച്ചു.വളയം സ്വദേശി രത്നേഷ്(42) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.
യുവാവ് പെട്രോളുമായി വീട്ടിലെത്തുകയായിരുന്നു. വീടിന്റെ മുകളിലേക്ക് കയറി, വീടിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിട്ട് യുവതിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. സംഭവം വീട്ടുകാര്‍ അറിഞ്ഞതോടെ ഇയാള്‍ സ്വയം തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തില്‍ യുവതിയ്ക്കും അമ്മയ്ക്കും സഹോദരനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇലക്ട്രീഷനായ ജഗനേഷ് യുവതിയുടെ അയല്‍വാസിയാണ്. ജഗനേഷിന് പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.