പെൺകുട്ടികൾക്കായി ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

തൃശ്ശൂർ: അന്താരാഷ്ട്ര ആർത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ച് നെട്ടിശ്ശേരിയിൽ കരുണം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആർത്തവ ശുചിത്വ ബോധവത്കരണം സംഘടിപ്പിച്ചു. പരിസ്ഥിതി സൗഹാർദ്ദവും, ആരോഗ്യകരവുമായ മെൻസ്ട്രൽ കപ്പുകൾ സൗജന്യമായി വിതരണവും ചെയ്തു.
കരുണം ഫൗണ്ടേഷൻ ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി, അനു നന്ദ, സ്മിത ബിജു, സിൻ്റോമോൾ സോജൻ, സോണിയ വർഗീസ്, ആൻസി സാംസൺ, നന്ദകുമാർ തുടങ്ങിയവർ ശുചിത്വ ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകി.