ആലുവയില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

കൊച്ചി: ആലുവയില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു. ആലുവ ചാത്തന് പുറത്ത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ദാരുണ സംഭവം. അതിഥി തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് ഒപ്പം ഉറങ്ങിയ എട്ടുവയസുകാരിയെയാണ് അജ്ഞാതര്‍ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്.
നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞതായി ആലുവ എസ്.പി അറിയിച്ചു. പ്രതി മലയാളിയാണെന്നാണ് സൂചന. പ്രതിയെ ദൃക്സാക്ഷിയും ഇരയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. പരിക്കേറ്റ കുട്ടി നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ചാത്തന്‍പുറത്ത് നിരവധി അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കുടുംബത്തിന്റെ താമസം.ഒന്നര മാസം മുമ്പ് ആലുവായില്‍ അതിഥിത്തൊഴിലാളിയുടെ മകളായ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു.